കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം;രണ്ടുപേരുടെ നില ഗുരുതരം

HIGHLIGHTS : Two youths die in a motorcycle collision in Kottakkal Puthur; condition of two is critical

കോട്ടക്കല്‍ :കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാവതികളം ആമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ പി ടി ഹംസ എന്നിവരാണ് മരിച്ചത്.

കാവതികളം കുറുവക്കോട്ടില്‍ സിദ്ധിഖിന്റെ മകന്‍ സിയാദ്, കോട്ടൂര്‍ കാലൊടി ഉണ്ണിന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

പുത്തൂര്‍ ഭാഗത്തുനിന്നും വന്നബൈക്കും കാവതികളം ഭാഗത്തുനിന്നും വന്ന ബൈക്കും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേര്‍ വീതമാണ് ഓരോബൈക്കിലും ഉണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!