ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും

Southern Railway will run a special train service

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ അഞ്ചിനും ആറിനും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു. പി. എസ്. സി പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് നിന്നാണ് അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് രാവിലെ 7.55ന് കാസര്‍കോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ അഞ്ചിന് രാത്രി 9.35ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് പുലര്‍ച്ചെ 6.50ന് കാസര്‍കോടെത്തും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •