‘പബ്ജി’ക്ക് പകരം അംബാനിയുടെ ‘ജിയോജി’.. ഈ വാര്‍ത്ത ശരിയോ?

Is jio introduce new multi player app in India namely Jio g? What is behind the viral news?

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •  

ഇന്ത്യയില്‍ ചൈനീസ് ആപ്പായ പബ്ജി നിരോധിച്ച സാഹചര്യത്തില്‍ അംബാനി ഗ്രൂപ്പിന്റെ ജിയോജി എന്ന പുതിയ മള്‍ട്ടിപ്ലയര്‍ ആപ്പ് പുറത്തുവരുന്നെന്ന വാര്‍ത്ത രണ്ട ദിവസമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചില മലയാളം മാധ്യമങ്ങളും ഈ വാര്‍ത്ത ചെയ്തിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് നാം അറിയേണ്ടെ?

സെപ്റ്റംബര്‍ മാസം രണ്ടാം തിയ്യതിയാണ് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് വാട്ട്‌സആപ്പ് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ജിയോ, പബ്ജിക്ക് സമാനമായ ഗെയിം ആപ്പ് പുറത്തിറക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഉടനെ ഇതിന്റെ ലോഞ്ചിങ്ങ് ഉണ്ടാകുമെന്നും ഇത്തരം വാര്‍ത്തകളില്‍ ഉണ്ട്. ട്വിറ്ററിലെ എഐഎന്‍ എന്ന അകൗണ്ടില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്തക്കാധാരമായ വിവരം ആദ്യമായി പുറത്ത് വന്നത്. എഎന്‍ഐ എന്ന ന്യൂസ് ഏജന്‍സിയുടെതെന്ന തോന്നിപ്പിക്കുന്ന തരത്തില്‍ ഉള്ള ഈ അകൗണ്ട് വ്യാജമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇത്തരത്തില്‍ ജിയോ ജി എന്ന പേരില്‍ ഒരു ഗെയിം ആപ്പിനെ കുറിച്ച് റിലയന്‍സോ, ജിയോയോ ഇതുവരെ ആധികാരികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പല ചൈനീസ് ആപ്പുകള്‍ക്കും ബദലായി ജിയോ പലതും പുതുതായി ഇറക്കിയിരുന്നു. ജിയോ മീറ്റും, ജിയോ ചാറ്റും ഇത്തരത്തില്‍ എത്തിയവയാണ്. അതുകൊണ്ടു തന്നെ ഭാവിയില്‍ പബ്ജിക്കു ബദലായി ജിയോ ജി വരില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ല. എന്നാല്‍ നിലവില്‍ ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഫെക്ക് ആണെന്ന് പറയേണ്ടിവരും.

 

 

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •