വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തരബിരുദ കോഴ്സുകള്‍ വരെ വിവിധ കോഴ്സുകള്‍ പഠിക്കുന്ന കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ബാങ്ക് പാസ്ബുക്ക്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി ഐ.ഡി.കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. അപേക്ഷ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

 

Share news
error: Content is protected !!
Scroll to Top