ബംഗളൂരും: തെന്നിന്ത്യന്‍ സിനിമാതാരം ജയന്തി (76)അന്തരിച്ചു. ബംഗളൂരിലെ സ്വന്തം ഗൃഹത്തില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1960 കളില്‍ തെന്നിന്ത്യന്‍ സിനിമകളിലെ പ്രധാന നായികമാരില്‍ ഒരാളായിരുന്നു.
1963 ല്‍ ജീനു ഗുഡു എന്ന കന്നട ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ ജയന്തി തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകളായ എന്‍. ടി രാമറാവു, എം. ജി രാമചന്ത്രന്‍, രാജ് കുമാര്‍ തുടങ്ങിയവരുടെ നായികയായി തിളങ്ങിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




