സെപ്റ്റംബറിൽ പുത്തൻ കോവിഡ് വാക്സിൻ

ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിൽ എറ്റവും പുതിയ വാക്സീനായ ‘കോർബിവാക്സ്’ പിറത്തിറക്കുനെന്ന് സൂചന. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളിൽ വിജയം കണ്ട വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.

ഹൈദരാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘ബയോളജിക്കൽ ഇ’യാണ് വാക്സിൻ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

ഭാരത് ബയോടെക്ക് നിർമിക്കുന്ന ‘അഡീനോ ഇൻട്രാനേസൽ വാക്സിൻ’ ഉൾപ്പെടെ നാലു വാക്സിനുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ വാക്സിനുകൾക്കാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top