Section

malabari-logo-mobile

സഹപാഠികള്‍ക്ക്‌ സ്‌നേഹവീടുമായി പരപ്പനങ്ങാടി എസ്‌എന്‍എം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : പരപ്പനങ്ങാടി: പുസ്‌തക താളുകളിനിന്ന്‌ മാത്രമല്ല വിദ്യയാര്‍ജിക്കേണ്ടതെന്ന്‌ തിരിച്ചറിഞ്ഞ ഒരു വിദ്യാലയത്തിലെ കൂട്ടായിമയില്‍

Snehaveedu 2പരപ്പനങ്ങാടി: പുസ്‌തക താളുകളിനിന്ന്‌ മാത്രമല്ല വിദ്യയാര്‍ജിക്കേണ്ടതെന്ന്‌ തിരിച്ചറിഞ്ഞ ഒരു വിദ്യാലയത്തിലെ കൂട്ടായിമയില്‍ നിന്ന്‌ സഹപാഠികള്‍ക്ക്‌ തലചായ്‌ക്കാനായി രണ്ട്‌ സ്‌നേഹവീടുകള്‍ ഒരുങ്ങുന്നു. പരപ്പനങ്ങാടി എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ്‌ മാനവികതയുടെ പുതിയ മുഖം തീര്‍ത്ത്‌ തങ്ങളുടെ സഹപാഠികളായ കൂട്ടുകാര്‍ക്ക്‌ വീടൊരുക്കുന്നത്‌. ഈ വീടിന്റെ കട്ടിളവെക്കല്‍ കര്‍മ്മം വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌്‌ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച്‌ ഒരുകുട്ടിക്ക്‌ പുതിയൊരു വീടും മറ്റൊരു കുട്ടിയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കുകയുമാണ്‌ ചെയ്യുന്നത്‌.

എസ്‌എന്‍എം ഹൈസ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടന ചടങ്ങും ഇന്നു നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ അധ്യക്ഷതയില്‍ മന്ത്രി അബ്ദുറബ്ബാണ്‌ ഉദ്‌ഘാടനം ചെയതത്‌. നാലായിരത്തിലധികം പുസ്‌തകങ്ങളാണ്‌ പുതുക്കിയ ലൈബ്രറിയിലുളളത്‌. ഒരെ സമയം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുമി മിച്ചിരുന്ന്‌ വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ചടങ്ങില്‍ ആര്‍ ആര്‍ ഡി സത്യന്‍, പ്രശസ്‌ത ഫോട്ടാ ഗ്രാഫര്‍ അജീബ്‌ കോമാച്ചി, റഷീദ്‌ പരപ്പനങ്ങാടി, പിടിഎ പ്രസിഡന്റ്‌ ലത്തീഫ്‌ തെക്കേപ്പാട്ട്‌ എന്നിവര്‍ സംസാരിച്ചു. ഈ സ്‌കൂളിലെ അധ്യാപകനായ സതീഷ്‌ തോട്ടത്തിലാണ്‌ ലൈബ്രറി നവീകരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. ഇന്ന്‌ നടന്ന പുസ്‌തക മേളയുടെ ഭാഗമായി നൂറുകണക്കിന്‌ പുസ്‌തകങ്ങളാണ്‌ വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയിലേക്ക്‌ സംഭാവന ചെയതത്‌.

sameeksha-malabarinews

സ്‌കൂളിന്റെ വെബ്‌സൈറ്റും പുറത്തിറക്കിയിട്ടുണ്ട്‌ www.snmhss.org എന്നതാണ്‌ വെബ്‌സൈറ്റ്‌ വിലാസം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!