Section

malabari-logo-mobile

തുലാവര്‍ഷം കനത്തു; ചൊവ്വാഴ്‌ച വരെ ശക്തമായ മഴ

HIGHLIGHTS : തിരു: കേരളത്തില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം)ശക്തി പ്രാപിച്ചു. ചൊവ്വാഴ്‌ച രാവിലെ വരെ 13 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെ...

Untitled-1 copyതിരു: കേരളത്തില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം)ശക്തി പ്രാപിച്ചു. ചൊവ്വാഴ്‌ച രാവിലെ വരെ 13 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുകയാണ്‌. ശ്രീലങ്ക തമിഴ്‌നാട്‌ തീരങ്ങള്‍ക്കിടെ അന്തരീക്ഷ ചുഴ രൂപപ്പെട്ടതും വടക്കുകിഴക്കന്‍ കാറ്റ്‌ ശക്തമായതുമാണ്‌ കാലവര്‍ഷം അനുകൂലമാക്കിയത്‌. ഇക്കൊല്ലം സാധാരണ തോതിലുള്ള തുലാമഴ പ്രതീക്ഷിക്കുന്നുണ്ട്‌.

sameeksha-malabarinews

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന തുലാവര്‍ഷത്തില്‍ 48 സെന്റീമീറ്റര്‍ മഴയാണ്‌ ഉണ്ടാവുക. 10 ശതമാനം കുറവായിരുന്നു കഴിഞ്ഞ വര്‍ഷം തുലാമഴയില്‍ ഉണ്ടായിരുന്നത്‌.

ജൂണിലാരംഭിച്ച തെക്കു പടിഞ്ഞാറന്‍ മണസൂണ്‍ മഴ ഇക്കൊല്ലം ആറ്‌ ശതദമാനം കൂടുതലായിരുന്നു. 2039.7 മില്ലി മീറ്റര്‍ മഴയാണ്‌ ഇത്തവണ ലഭിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!