Section

malabari-logo-mobile

നക്ഷത്രരാവ് കലാപരിപാടികളും അവാര്‍ഡ് നിശയും

HIGHLIGHTS : ദോഹ: സഊദിയ ഗ്രൂപ്പ് ഓഫ് കമ്പനീസും ദോഹ സ്റ്റേജും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് അവതരിപ്പിക്കുന്ന നക്ഷത്രരാവ് കലാപരിപാടികളും അവാര്‍...

dohaദോഹ: സഊദിയ ഗ്രൂപ്പ് ഓഫ് കമ്പനീസും ദോഹ സ്റ്റേജും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് അവതരിപ്പിക്കുന്ന നക്ഷത്രരാവ് കലാപരിപാടികളും അവാര്‍ഡ് നിശയും നവംബര്‍ ആറിന് വൈകിട്ട് ഏഴരയ്ക്ക് വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ആംഫി തിയേറ്ററില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ജയറാം, കലാഭവന്‍ മണി, സിദ്ദീഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, ടിനി ടോം, നാദിര്‍ഷ, രമേഷ് പിഷാരടി, കലാഭവന്‍ നവാസ്, അഫ്‌സല്‍, സ്റ്റീഫന്‍ ദേവസ്സി, കാവ്യാ മാധവന്‍, നസ്‌റിയ ഫഹദ്, നമിതാ പ്രമോദ്, രമ്യാനമ്പീശന്‍, റീമ കല്ലിങ്കല്‍, ആന്‍ അഗസ്റ്റിന്‍, മൈഥിലി, ശ്വേതാ മേനോന്‍, റിമി ടോമി, വൈക്കം വിജയലക്ഷ്മി, രഞ്ജിനി ഹരിദാസ് തുടങ്ങി മലയാള സിനിമാ ലോകത്തെ മുപ്പതോളം കലാകാരന്മാരും നിരവധി പിന്നണി പ്രവര്‍ത്തകരുമാണ് നക്ഷത്രരാവില്‍ പങ്കെടുക്കുക. പ്രൊഡ്യൂസര്‍ എം രഞ്ജിത്താണ് സ്റ്റേജ് ഷോയുടെ സംവിധായകന്‍.
കേരള സംസ്ഥാന അവാര്‍ഡ് നിശ്ചയിക്കുന്ന രീതിയിലാണ് ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും അവാര്‍ഡ് നിശ്ചയിച്ചതെന്ന് എം രഞ്ജിത് പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനായ ജൂറി കമ്മിറ്റിയില്‍ ടി എ റസാക്ക്, അംബിക തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.
ചലച്ചിത്ര താരം എന്നതിനു പുറമേ നിര്‍മാതാവും പാര്‍ലമെന്റ് അംഗവും കൂടിയായ ഇന്നസെന്റിനെ ചടങ്ങില്‍ ആദരിക്കും.
ഒന്‍പതിനായിരം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. റെഡ് കാര്‍പെറ്റിന് 1000, 500, 750 (നാലുപേര്‍ക്ക്), 200, 100, 50 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്. നാലര മണിക്കൂര്‍ നേരമാണ് പരിപാടിയുടെ ദൈര്‍ഘ്യം. പരിപാടി കേരള സംസ്ഥാന സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം മുഖ്യപ്രായോജകരായ സഊദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ സാഹിബ് ട്രൈവാലി ഗ്രൂപ്പ് ചെയര്‍മാന്‍ നിസാര്‍ ചോമയിലിന് നല്കി നിര്‍വഹിച്ചു.
പത്രസമ്മേളനത്തില്‍ ഷോ ഡയറക്ടര്‍ എം രഞ്ജിത്, ദോഹ സ്റ്റേജ് എം വി മുസ്തഫ, സഊദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ സാഹിബ്, ആര്‍ഗണ്‍ ഗ്ലോബല്‍ സി ഇ ഒ അബ്ദുല്‍ ഗഫൂര്‍, ട്രൈവാലി ഗ്രൂപ്പ് ചെയര്‍മാന്‍ നിസാര്‍ ചോമയില്‍, സ്റ്റാര്‍ വേള്‍ഡ് ആര്‍ എസ് മൊയ്തീന്‍, ഹസ്സന്‍ കുഞ്ഞി, പൗലോസ്, തോമസ് പുളിമൂട്ടില്‍, വി വി ഹംസ, നാസര്‍, പി ടി മനോജ്, അജിത്ത്, ചലച്ചിത്ര നിര്‍മാതാവ് മമ്മി സെഞ്ച്വറി മൊയ്തീന്‍, എം രാജന്‍, ജെറ്റ് എയര്‍ കണ്‍ട്രി മാനേജര്‍ അനില്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!