തിരൂരില്‍ മിന്നലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

Untitled-2 copyകോട്ടക്കല്‍: തുലാവര്‍ഷം ശക്തമായതോടെ ജില്ലയില്‍ കനത്ത നാശം. തിരൂര്‍ ഉണ്ണ്യാലില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി മിന്നലേറ്റ നാലാംക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിച്ചു. വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കവെയാണ്‌ ഉണ്ണ്യാലില്‍ പള്ളിത്താന്റകത്ത്‌ സെയ്‌തലവിയുടെ മകള്‍ സഫ്‌നഷെറി(10)ന്‌ മിന്നലേറ്റത്‌.

മിന്നലേറ്റ സഫ്‌്‌നയെ കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ഉണ്യാല്‍ ജ്ഞാനപ്രഭ എ എം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌. മിന്നലില്‍ സഫ്‌നയുടെ പിതൃസഹോദരന്‍ സക്കീറിന്റെ ഭാര്യ ജംഷീന(25), മക്കളായ അര്‍ഷിദ്‌ (7), അഷ്‌റഫ്‌(6) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. സഫ്‌നയുടെ മൃതദേഹം തേവര്‍കടപ്പുറം വടക്കെ ജുമാമസ്‌ദിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. സൗദിയിലാണ്‌ സഫിനയുടെ മാതാവ്‌. സഹോദരങ്ങള്‍: സബാന,ജാസിം, സഹാന.

ഇടിമിന്നലില്‍ പറവണ്ണ തെക്കേപ്പള്ളിയിലെ രണ്ട്‌ മിനാരങ്ങള്‍ തകര്‍ന്നു. പള്ളിയിലെ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിക്കുകയും ഇന്‍വെര്‍ട്ടര്‍ കത്തിനശിക്കുകയും ചെയ്‌തു.

Share news
error: Content is protected !!
Scroll to Top