Section

malabari-logo-mobile

വെള്ളാണിപാടം പള്ളിക്കൂടമായപ്പോളത്തെ ആദ്യബാച്ചുകാര്‍ ഒത്തുചേര്‍ന്നു: പരപ്പനങ്ങാടി എസ്എന്‍എം ഹൈസ്‌കൂളങ്കണത്തില്‍ ചരിത്രമുഹൂര്‍ത്തം

HIGHLIGHTS : snmhss first bactch meeting held in shcool

പരപ്പനങ്ങാടി: സ്‌കൂള്‍ തുടങ്ങാനായി പല സ്‌കൂളുകളില്‍ നിന്നായി എസ്എന്‍എംഹൈസ്‌കൂളിലെ ഒന്പതാം ക്ളാസില്‍ ഒരുമിച്ചവര്‍ പത്താം ക്ലാസിന് ശേഷം സ്‌കൂളിന്റെ പടിയിറങ്ങി നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അത് സൗഹൃദം പുതുക്കലിന്റെയും സന്തോഷപ്രകടനങ്ങളുടെയും അപൂര്‍വ്വവേദിയായി.

പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദ്യത്തെ എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം ഒത്തുകൂടിയത്. ഈ ഒത്തുചേരല്‍ സ്‌കൂളിന്റെ ചരിത്രം അയവിറക്കുന്നതിന് കൂടി നിമിത്തമാവുകയായിരുന്നു. പരപ്പനങ്ങാടി ഇശാഅത്തുല്‍ ഇസ്ലാം  സംഘത്തിന്റെ കീഴില്‍ സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹൈസ്‌കൂളിന് വേണ്ടിയുള്ള സര്‍ക്കാര്‍ അനുമതി ലഭിക്കുന്നത് 1979 ലാണ്. അനുമതി ലഭിച്ചയുടെനെത്തന്നെ ഈ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ കെട്ടിടത്തില്‍ എട്ട്, ഒന്‍പത് ക്ലാസുകൾ ആരംഭിച്ചു. മാസങ്ങള്‍ക്ക് ശേഷം ബീച്ച് റോഡില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറി. അന്ന് ഒന്‍പതാം ക്ലാസിൽ പഠിച്ചിരുന്നവരാണ് 1981 ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ സ്‌കൂളിലെ ഒന്നാമത്തെ ബാച്ച്. പത്താം ക്ലാസ് പരീക്ഷയെഴുതി 1981 ല്‍ സ്‌കൂളിന്റെ പടിയിറങ്ങിയവര്‍ നാല്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചപ്പോള്‍ അത് സൗഹൃദത്തിന്റെയും ചരിത്രം അയവിറക്കലിന്റെയും അപൂര്‍വ്വ സംഗമമാവുകയായിരുന്നു.

sameeksha-malabarinews

നഷ്ടസഹൃദങ്ങളുടെ ഇഴചേര്‍ക്കലിന് സോഷ്യല്‍ മീഡിയ നിമിത്തമാകുന്നതിന്റെ ഉദാഹരണങ്ങളിലൊന്നുകൂടിയാവുകയായിരുന്നു സംഗമം. അബ്ദുല്ല കുട്ടി എഎം, റഹ്‌മത്തുള്ള പി, ബഷീര്‍ ഇകെ, ഉമ്മര്‍ എം, സുഭാഷ്, അബ്ദുറസാക്ക്, അബൂബക്കര്‍, അബ്ദുറഹ്‌മാന്‍, ഹാറൂണ്‍, അലി വിപി, ഹംസ, എം.എം. അക്ബര്‍, പാത്തീവി, ഗീത, വിജയലക്ഷ്മി, ആയിശാബീവി, ആരിഫ, ജമീല പിഒ, മൈമൂന തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!