Section

malabari-logo-mobile

സ്‌നേഹ ഭവനം കൈമാറി

HIGHLIGHTS : Sneha Bhavan has been handed over

താനൂര്‍: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് താനൂര്‍ ലോക്കല്‍ അസോസിയേഷന്റെ കീഴില്‍ ചെറുമുക്ക് വെസ്റ്റില്‍ നിര്‍മിച്ചു നല്‍കിയ വീട് കൈമാറി. വീടിന്റെ താക്കോല്‍ദാനം ബഹു: തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ പി എ മജീദ് സാഹിബ് നിര്‍വഹിച്ചു. വിഷന്‍ 2021-26 പദ്ധതിയുടെ ഭാഗമായാണ് അര്‍ഹയായ വിദ്യാര്‍ത്ഥിനിക്ക് സ്നേഹ ഭവനം കൈമാറിയത്.

താനൂര്‍ എ.ഇ.ഒ, എന്‍ എം ജാഫര്‍ അധ്യക്ഷം വഹിച്ചു.

sameeksha-malabarinews

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ വി മൂസക്കുട്ടി വാര്‍ഡ് മെമ്പര്‍മാരായ സൗദ മരക്കാരുട്ടി അരീക്കാട്ട്, ബാലന്‍ സി എം, ധന ടീച്ചര്‍, ഭാരത് സ്‌കൗട്ട് ഭാരവാഹികളായ വി വി എന്‍ നവാസ് മാസ്റ്റര്‍, സലോമി അഗസ്റ്റിന്‍ ടീച്ചര്‍ , സുകുമാരന്‍ മാസ്റ്റര്‍, രാജമോഹന്‍ മാസ്റ്റര്‍ , ശോഭന ദേവി ടീച്ചര്‍ അന്‍വര്‍ കള്ളിയത്ത്, ബിജു എബ്രഹാം മാസ്റ്റര്‍ , എന്‍ സി ചാക്കോ മാസ്റ്റര്‍ , നിഷ ടീച്ചര്‍, നവീന്‍ മാസ്റ്റര്‍, സമദ് മാസ്റ്റര്‍, കെ പി കെ തങ്ങള്‍, സഫ്വാന്‍ കെ വി, മരക്കാരുട്ടി അരീക്കാട്ട് ഷൗക്കത്ത് വി പി നീലങ്ങത്ത് അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!