കാണ്‍പൂരില്‍ ട്രാക്ടര്‍ മറിഞ്ഞ് 26 തീര്‍ത്ഥാടകര്‍ മരിച്ചു

യുപിയിലെ കാണ്‍പൂരില്‍ ട്രാക്ടര്‍ മറിഞ്ഞ് 26 തീര്‍ത്ഥാടകര്‍ മരിച്ചു. ട്രാക്ടര്‍ ജലാശയത്തിലേക്ക് മറിഞ്ഞാണ് അപകടം . ഫത്തേപ്പൂരിലെ ചന്ദ്രിക ദേവി ക്ഷേത്രത്തില്‍ കുട്ടിയുടെ മുടി മുറിക്കല്‍ ചടങ്ങിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

ട്രാക്ടറില്‍ 40 പേര്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . ട്രാക്ടറില്‍ ആളുകളെ കൊണ്ടുപോകരുതെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top