കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

ചെന്നൈ: കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. ജി നടരാജന്‍ (55) ആണ് മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയത്.

രക്ഷപ്പെടാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും പാമ്പുമായി കിണറ്റില്‍ വീണ നടരാജ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറാണിത്. പാമ്പിനെ പുറത്തെത്തിക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞയിടയ്ക്ക് മഴ പെയ്തതിനാല്‍ കിണറിന്റെ മുക്കാല്‍ ഭാഗവും വെള്ളമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പാമ്പിനെ പുറത്തെടുക്കാനായി നടരാജനെ ചിന്നസ്വാമി സമീപിച്ചത്.

 

Share news
error: Content is protected !!
Scroll to Top