Section

malabari-logo-mobile

ചരിത്രം കുറിച്ച് സ്മൃതി മന്ദാന

HIGHLIGHTS : Smriti Mandana on History

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനക് ലോകറെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കക്കെതിരെ ചൊവ്വാഴ്ച 60 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയാണ് മന്ദാന ചരിത്രം കുറിച്ചത്.

സ്‌കോര്‍ പിന്തുടരുമ്പോള്‍ തുടര്‍ച്ചയായി 10 തവണ
50 റണ്‍സിലധികം നേടിയാണ് മന്ദാന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ 9 പ്രാവശ്യം 50-ല്‍ അധികം റണ്‍സ് നേടിയ ന്യൂസിലാന്‍ഡിന്റെ സൂസി ബാറ്റ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.

sameeksha-malabarinews

വനിത ക്രിക്കറ്റിലോ പുരുഷ ക്രിക്കറ്റിലോ മറ്റാര്‍ക്കും സമാനമായ നേട്ടമില്ല. നിലവില്‍ ഏകദിനത്തിലും ട്വന്റി 20-യിലും ലോകറാങ്കിങ്ങില്‍ ഏഴാമതാണ് ഇന്ത്യയുടെ വൈസ്‌ക്യാപ്റ്റന്‍ കൂടിയായ മന്ദാന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!