Section

malabari-logo-mobile

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ല ; സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

HIGHLIGHTS : കോഴിക്കോട് : മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയില്‍ തന്റെ പേരില്‍ വന്ന വാര്‍ത്തക്കെതിരെ സമസ്ത നേതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തദ്...

കോഴിക്കോട് : മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയില്‍ തന്റെ പേരില്‍ വന്ന വാര്‍ത്തക്കെതിരെ സമസ്ത നേതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങള്‍ പറഞ്ഞു.malabarinews.com സമസ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്

തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയവിഭാഗത്തില്‍ പെട്ട ആളുകളും തന്നെ സമീപിക്കാറുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നതും, വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏതെങ്കിലും മുന്നണികളെയോ , വ്യക്തികളേയോ, സംഘടനകളെയോ തോല്‍പ്പിക്കണമെന്നോ , വിജയിപ്പിക്കണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

sameeksha-malabarinews

www.malabarinews.com മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!