വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് പ്രാദേശിക തലത്തില്‍ പോലും ധാരണയില്ല ; ഉമ്മന്‍ ചാണ്ടി

കാസര്‍കോട് : തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും യാതൊരു സഖ്യധാരണയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഇക്കാ്യത്തില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോടെത്തിയപ്പോളാണ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top