Section

malabari-logo-mobile

മലപ്പുറത്ത് ഇരുചക്രവാഹനത്തിലെ ഹെല്‍മെറ്റ് ഉപയോഗം ഉറപ്പാക്കാന്‍ സ്മാര്‍ട്ട് റൈഡര്‍ ചലഞ്ച്

HIGHLIGHTS : Smart Rider Challenge to ensure helmet use on two-wheelers in Malappuram

മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനത്തിലെ ഹെല്‍മെറ്റ് ഉപയോഗം ഉറപ്പാക്കാന്‍ ജില്ലാപൊലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. ജില്ലയില്‍ പൊലീസ് നടത്തുന്ന മൂന്ന് ദിവസത്തെ സ്മാര്‍ട്ട് ഡ്രൈവ് ചലഞ്ചിന്റെ ഭാഗമായാണ് പരിപാടി. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാര്‍ട്ട് റൈഡര്‍ ചലഞ്ച് നടപ്പാക്കുന്നത്. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കള്‍ക്കുള്ള ഓഫര്‍.

ഹെല്‍മെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ചിത്രവും ആര്‍ക്ക് വേണമെങ്കിലും കമന്റ് നല്‍കാം. കൂടുതല്‍ ലൈക്ക് കിട്ടുന്ന ചിത്രങ്ങളില്‍ മൂന്ന് പേര്‍ക്കാണ് സമ്മാനം. എഐ ക്യാമറയുള്ള സ്ഥലങ്ങള്‍ നോക്കി ഹെല്‍മെറ്റ് ഇടുന്ന ശീലം മാറ്റണമെന്നും യുവാക്കളോട് പൊലീസ് അഭ്യര്‍ത്ഥിക്കുന്നു. ഹെല്‍മെറ്റ് വേട്ടയും പൊലീസിന്റെ പരിശോധനയിലും പരാതിയുണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

sameeksha-malabarinews

ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികമാളുകള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങള്‍ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരില്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം.

ഫേസ്ബുക്ക് പോസ്റ്റ്‌ :-

മലപ്പുറം പോലീസ് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് റൈഡര്‍ #smartriderchallenge ന്റെ ‘ ഇടിവെട്ട് ഓഫര്‍” ??
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പേജ് ലൈക്ക് ചെയ്ത ശേഷം നിങ്ങളുടെ ഹെല്‍മെറ്റ് ധരിച്ച ഫോട്ടോ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുക. അതില്‍ 17.01.2024 (ബുധന്‍) 12.00 PM വരെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന 3 ഫോട്ടോകള്‍ക്ക് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ IPS സമ്മാനം നല്‍കും.

അത് മാത്രമല്ല, ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ എടുത്ത് സ്ഥലം, തീയതി, സമയം എന്നിവ ഉള്‍പ്പെടെ ഞങ്ങളുടെ ഇന്‍ബോക്‌സിലേക്ക് അയക്കൂ.. അവര്‍ക്കുള്ള സമ്മാനം ഞങ്ങള്‍ വീട്ടിലെത്തിക്കാം. ഇത്തരത്തില്‍ ഫോട്ടോ അയക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. അപ്പൊ എങ്ങനാ. . നമ്മള്‍ തുടങ്ങുവല്ലേ ??

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!