Section

malabari-logo-mobile

സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധം; വൈദ്യുതി സ്വകാര്യവത്കരണത്തിന്റെ ആദ്യപടി

HIGHLIGHTS : smart meter will be the initial step of electricity privatization

കൊച്ചി: സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടി. സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബില്‍, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്മാര്‍ട്ട് മീറ്ററിന്റെ ചിലവ് ആര് വഹിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തതയില്ല. വൈദ്യുതി നിയമമനുസരിച്ച് ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും.

സ്മാര്‍ട്ട് മീറ്ററുകളിലൂടെ ഒരോ പ്രദേശത്തെയും വൈദ്യുതി ഉപഭോഗം കൃതിമായി അറിയാം. ഈ ഡേറ്റയിലൂടെ സ്വകാര്യഏജന്‍സികളെ ആകര്‍ഷിക്കാം. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പ്രദേശമായിരിക്കും സ്വകാര്യ ഏജന്‍സികള്‍ക്ക് വിതരണമേറ്റെടുക്കാന്‍ താല്പര്യം. മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നപോലെ മുന്‍കൂര്‍ പണം നല്‍കി റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതോടെ വൈദ്യൂതി പ്രീപെയ്ഡ് ആകും. എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്ററായാല്‍ പ്രസരണ-വിതരണ നഷ്ടം കൃത്യമായി കണക്കാക്കാനുമാകും.

sameeksha-malabarinews

2019-2020 സാനപത്തികവര്‍ം 25 ശതമാനത്തിലധികം പ്രസരണ-വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍ 2023 ഡിസംബറിന് മുമ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്‌റര്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ കുറഞ്ഞ പ്രസരണ-വിതരണ നഷ്ടമുള്ള സംസ്ഥാനങ്ങള്‍ക്ക് 2025 മാര്‍ച്ച് വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ നഷ്ടം 24 ശതമാനത്തിനും മുകളിലാണെങ്കില്‍ കേരളത്തില്‍ ഒമ്പത് ശതമാനം മാത്രമാണ്. അതിനാല്‍ സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവന്നാലും കാര്യമായ കുറവുണ്ടാകില്ല.

കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേരളം നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഏറെ ഉയര്‍ന്ന വിലയാണ് കമ്പനികള്‍ ടെന്‍ഡറില്‍ രേഖപ്പെടുത്തിയത്. ഒരു മീറ്ററിന് ഏഴായിരത്തോളം രൂപയാണ് സബ്‌സിഡി ലഭിക്കുക എന്നറിഞ്ഞതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഓരോ സംസ്ഥാനവും പ്രത്യേകം ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന വില ഉയര്‍ന്നതായതകൊണ്ട് കേന്ദ്കസര്‍ക്കാര്‍ രൂപവത്കരിച്ച എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് ടെന്‍ഡര്‍ വിളിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് ഇപ്പോഴുള്‌ലത്. ഇവര്‍ വിളിച്ച് അവസാന ടെന്‍ഡറില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ 2722 രൂപയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ നല്‍ക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!