പോക്സോ കേസിൽ അറുപത്തിമൂന്നുകാരൻ പിടിയിൽ

കോഴിക്കോട് : 15 വയസ്സുള്ള വിദ്യാർഥിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാവൂർ കായലം സ്വദേശി കണ്ടിയിൽ വീട്ടിൽ രാഘവനെ(63 )യാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിദ്യാർഥിയെ ഉത്സവപ്പറമ്പിൽനിന്ന് പ്രതി കുട്ടിക്കൊണ്ടുപോയി മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, എസ്സിപിഒമാരായ പ്രമോദ്, പ്രജീഷ് എന്നിവർ ചേർന്ന് പ്രതിയെ മാവൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top