കടവത്ത് വലിയ പീടിയേക്കൽ കുഞ്ഞിപോക്കർ കുട്ടി ഹാജി (65) നിര്യാതനായി

പാലത്തിങ്ങൽ-കൊട്ടന്തല സ്വദേശി റിട്ടേർഡ് സബ് രജിസ്ട്രാർ കടവത്ത് വലിയ പീടിയേക്കൽ കുഞ്ഞിപോക്കർ കുട്ടി ഹാജി (65) നിര്യാതനായി. പാലത്തിങ്ങൽ മഹല്ല് സെക്രട്ടറി,ഡിവിഷൻ 22 മുസ്‌ലിം ലീഗ് പ്രസിഡന്റ്‌, ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ,കൊട്ടന്തല ടി.ഐ. മദ്രസ വൈസ് പ്രസിഡന്റ്‌,പരപ്പനങ്ങാടി ഫാർമേഴ്‌സ് സഹകരണ സംഘം ഡയറക്ടർ, പാലത്തിങ്ങൽ മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, പരപ്പനങ്ങാടി മുനിസിപ്പൽ സർവിസ് പെൻഷനേഴ്‌സ് ലീഗ് പ്രസിഡന്റ്‌, പാലത്തിങ്ങൽ മീഡിയ പ്രസിഡന്റ്‌, എസ്.വൈ.എസ് കൊട്ടന്തല യൂണിറ്റ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു . ഭാര്യ പരപ്പനങ്ങാടി മുനിസിപ്പൽ മുൻ ചെയർപേഴ്സണും തിരുരങ്ങാടി മണ്ഡലം വനിത ലീഗ് പ്രസിഡന്റുമായ വി.വി ജമീല ടീച്ചർ. മക്കൾ : മുഹമ്മദ്‌ ഷാഹിദ് ( അസിസ്റ്റന്റ് പ്രൊഫസർ, ഫാർമസി കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്), മുഹമ്മദ്‌ ജിയാദ് (സ്പോർട്ടീനോ,ചെമ്മാട് ). മരുമക്കൾ : ഷാനാ സലാം (എം.ഇ. എസ് സ്കൂൾ താനൂർ), അസ്ന (എൻ.ഐ.ടി കോഴിക്കോട് ). നഹാസ് ഹോസ്പിറ്റൽ മാനേജർ എം.അഹമ്മദലി ബാവ സഹോദരി ഭർത്താവാണ്. കബറടക്കം രാവിലെ 11 മണിക്ക് (28-03-26) കൊട്ടന്തല ജുമാ മസ്ജിദിൽ.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top