HIGHLIGHTS : Six more countries in the BRICS group
ജൊഹന്നാസ്ബര്‍ഗ്: ബ്രിക്സ് കൂട്ടായ്മയില്‍ പുതുതായി ആറ് രാജ്യങ്ങള്‍ക്കു കൂടി അംഗത്വം നല്‍കി വിപുലീകരിച്ചു. അര്‍ജന്റീന, ഈജിപ്ത്, ഇത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കാണ് അംഗത്വം നല്‍കിയത്. 2024 ജനുവരി ഒന്നുമുതല്‍ അംഗത്വം നിലവില്‍ വരും.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന 15-ാം ഉച്ചകോടിയിലാണ് ഇക്കാര്യം തീരുമാനമായത്. വിപുലീകരണ മാര്‍ഗനിര്‍ദേശങ്ങളില്‍ നേതാക്കള്‍ സമവായത്തിലെത്തിയെന്നും ഇത് ബ്രിക്സിന്റെ വിപുലീകരണത്തിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ പറഞ്ഞു. പുതിയ അംഗങ്ങളില്‍ ഇത്യോപ്യ ഒഴികെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്ക് തന്ത്രപ്രധാനമായ ബന്ധമുണ്ട്. 23 രാജ്യമാണ് ബ്രിക്സില്‍ അംഗത്വത്തിനായി അപേക്ഷിച്ചിരുന്നത്.


പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് ബ്രിക്സിനെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പുതുതായി ചേര്‍ന്ന അംഗങ്ങളെ അഭിനന്ദിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഭാഗമായ ആദ്യ ഔപചാരിക ഉച്ചകോടി 2009-ല്‍ റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗിലാണ് നടന്നത്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അംഗത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു