വണ്ടൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്ര്ിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. വണ്ടൂര്‍ ടൗണ്‍ സ്‌ക്വയറിന് മുന്‍വശത്തെ മയൂരി ജ്വല്ലറിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിനാണ് വ്യാഴാഴ്ച രാവിലെ തീപിടിച്ചത്. ജ്വല്ലറിക്ക് താഴെയുള്ള പാര്‍ക്കിങ് ഏരിയയില്‍ തലേന്ന് രാത്രി ചാര്‍ജിനിട്ടതായിരുന്നു.
തിരുവാലിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്റ്റ് ഓഫിസര്‍ എന്‍ രാജേഷ്, ഫയര്‍ ഓഫീസര്‍മാരായ എം വി അജി ത്ത്, കെ നിഷാദ് എ കെ ബി നു, ഹോം ഗാര്‍ഡുമാരായ വിനയന്‍, കെ ഉണ്ണികൃഷ്ണന്‍, കെ സഫീര്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




