തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് കസ്‌റ്റഡിയില്‍ എടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസറ്റഡിയിലെടുത്തത്.
ശിവശങ്കറിനെ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയില്‍ എത്തിയാണ് എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്.


ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് രാവിലെയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ അദ്ദേഹത്തിന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തവര് അസാധുവായി.
Share news
3
3