മുന്നോക്ക സംവരണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ്: ‌ മുസ്ലീം ലീഗ്‌ നിലപാടിനെ തള്ളി

തിരുവനന്തപുരം:  മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം നല്‍കുന്ന കേരളസര്‍ക്കാരിന്റെ നിലപാടിനോട്‌ യോജിപ്പെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നിലപാട്‌ തന്നെയാണ്‌ കേരളത്തിലുമെന്ന്‌ പറഞ്ഞ മുല്ലപ്പള്ളി സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണത്തിന്‌ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ചു.

ഇതോടെ മുന്നോക്ക സംവരണ വിഷയത്തില്‍ യുഡിഎഫിലെ പ്രധാന രണ്ട്‌ കക്ഷികളുടെ നിലപാടുകള്‍ രണ്ട്‌ തട്ടിലായി.

മുസ്ലീംലീഗ്‌ ആകട്ടെ മുന്നോക്ക സംവരണ വിഷയത്തില്‍ സംവരണസമുദായങ്ങളെ യോജിപ്പിച്ച്‌ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. ഇതിനായി ബുധനാഴ്‌ച 11 മണിക്ക്‌ ഇവരുടെ യോഗം വിളിച്ചിട്ടുണ്ട്‌.

ഇന്ന്‌ വൈകീട്ട്‌ മൂന്ന്‌്‌ മണിക്ക്‌ യുഡിഎഫ്‌ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്‌ ഇതില്‍ ഇരുപാര്‍ട്ടികളുടെയും വ്യത്യ്‌സ്‌ത നിലപാടുകള്‍ ചര്‍ച്ചയായേക്കും,.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •