കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സമെന്റ്‌ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : കള്ളപ്പണം വെളിപ്പിച്ച കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴസ്‌മെന്റ്‌ ചോദ്യം ചെയ്യുന്നു.നോട്ട്‌ നിരോധനത്തിന്‌ തൊട്ടുപിന്നാലെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ്‌ കേസ്‌.

നോട്ട്‌ നിരോധന കാലത്ത്‌ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട്‌ അകൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ്‌ കേസ്‌. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ നിന്നുമാണ്‌ ഈ തുക ലഭിച്ചതെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ട്‌ കളമശ്ശേരി സ്വദേശി ഗിരീഷ്‌ ബാബു എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ .

ഇതുമായി ബന്ധപ്പെട്ടാണ്‌ ചോദ്യം ചെയ്യല്‍ നടക്കുന്നത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •