വേങ്ങരയില്‍ മൂന്ന് പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി

In Vengara, three PHCs became family health centers

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം:സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനിലൂടെ വേങ്ങര മണ്ഡലത്തിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. വേങ്ങര മണ്ഡലത്തിലെ ഊരകം, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്രങ്ങളിലെ ഒ.പി രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •