Section

malabari-logo-mobile

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് കെട്ടിടവും പ്രവേശന കവാടവും നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : Tirur Block Panchayat Dialysis Building and Entrance Gate

തിരൂര്‍: ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് സെന്ററിനുള്ള പുതിയ കെട്ടിടവും പ്രവേശന കവാടവും പ്രസിഡന്റ് സി.പി. റംല ഉദ്ഘാടനം ചെയ്തു.

ഏറെ ഡയാലിസിസ് രോഗികളുള്ള തീരദേശ മേഖലയില്‍ ഡയാലിസിസിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചാണ് കെട്ടിട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.

sameeksha-malabarinews

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. വസന്ത, കെ. ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ബിന്ദു, സുധവടക്കോത്ത്, യശോദ കോഴിശ്ശേരി, ജോയിന്റ് ബി.ഡി.ഒ. സി.പി. ഗോവിന്ദന്‍, മെഡിക്കല്‍ ഓഫിസര്‍ വി .അബ്ദുല്‍ജലീല്‍ എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!