HIGHLIGHTS : Single number lottery gambling: Three arrested
ഫറോക്ക് : ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്ന ഒമ്പതുകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മണ്ണൂര്‍ വളവില്‍നിന്ന് പെരിങ്ങോട്ടുതാഴം ഷാലു (33), ബേപ്പൂര്‍ നടുവട്ടത്തുനിന്ന് അരക്കിണര്‍ വലിയപറമ്പ് വി പി ഹൗസില്‍ വി പി നൗഷാദ് (48), പെരുമണ്ണയില്‍നിന്ന് മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്വദേശി പൂഴിക്കൊത്ത് അമല്‍ പ്രകാശ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവരില്‍നിന്നായി 12,350 രൂപയും ലോട്ടറി ചൂതാട്ടത്തിനുപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
അംഗീകൃത ലോട്ടറി വില്‍പ്പന മറയാക്കി വ്യാപകമായി അനധി കൃത ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഫറോക്ക് അസിസ്റ്റന്റ് കമീഷ ണര്‍ എ എം സിദ്ദീഖി ന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും വി വിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ ന്നാണ് റെയ്ഡ് നടത്തിയത്.
ഫറോക്ക് ചുങ്കം, മണ്ണൂര്‍ വള വ്, ബേപ്പൂര്‍, നടുവട്ടം, മാത്തോ ട്ടം, നല്ലളം, ചക്കുംകടവ്, പെരുമ ണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങ ളില്‍ റെയ്ഡ് ആരംഭിച്ചതോടെ നിരവധി കടകള്‍ ഷട്ടറിട്ട് മുങ്ങി.
വരുംദിവസങ്ങളിലും കര്‍ശന നട പടി തുടരുമെന്ന് എസിപി അറി യിച്ചു. ഫറോക്ക്, പന്തീരാങ്കാവ്, മാറാട്, നല്ലളം ഇന്‍സ്‌പെക്ടര്‍മാ മായ ടി എസ് ശ്രീജിത്ത്, ബിജു കുമാര്‍, ബെന്നിലാലും ബിജു ആന്റണി, പന്നിയങ്കര, ബേപ്പൂര്‍ എസ്.ഐമാരായ കിരണ്‍, രവീ ന്ദ്രന്‍ എന്നിവരും ഫറോക്ക് എസിപിയുടെ സ്‌ക്വാഡിലെ എഎ സ്‌ഐ പി അരുണ്‍കുമാര്‍, മധു സുദനന്‍ മണക്കടവ്, അനുജ് വളയനാട്, ഐ ടി വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖില്‍ ബാബു. സുബീഷ് വേങ്ങേരി എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു