HIGHLIGHTS : 21 lakh compensation for teacher injured in bus accident
വടകര : ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി യായ അധ്യാപികക്ക് ഗുരുതര മായി പരിക്കേറ്റു കേസില്‍ 21,04,040 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കുറ്റ്യാടി കര ണ്ടോട് കക്കുഴി പറമ്പത്ത് അശ്വതി രാജിന് (27) പരിക്കേറ്റ കേസിലാണ് വടകര എംഎസിടി കോടതിയുടെ വിധി. വിധി സംഖ്യയോടൊപ്പം എട്ട് ശതമാ നം പലിശയും കോടതിച്ചെല വും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷു റന്‍സ് കമ്പനിയാണ് നഷ്ട്ടപരി ഹാരം നല്‍കേണ്ടത്.
2021 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ അപകടം. കലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപികയായ അശ്വതി സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാ രിയായിരുന്നു. തേഞ്ഞിപ്പലം ചെട്ടിയാര്‍ മഠത്തിനുസമീപമാ ണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിച്ചത്. അന്യായക്കാര്‍ക്കു വേണ്ടി അഡ്വ. ബാബു പി ബെനഡിക്ട്, പി പി ലിനീഷ് എന്നിവര്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു