പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി, 3.5 കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണില്‍ രാത്രിയാണ് കവര്‍ച്ചയുണ്ടായത്. പെരിന്തല്‍മണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയില്‍ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവര്‍ച്ച നടന്നത്.

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി 8.45-നാണ് സംഭവം. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്.

പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന്‌ന ഉടമ വ്യക്തമാക്കി. ആക്രമിച്ച മൂന്നു പേരും മുഖം മൂടിയും ധരിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top