Section

malabari-logo-mobile

സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, കനത്ത സംഘര്‍ഷം

HIGHLIGHTS : ദില്ലി:  ദില്ലി ഹരിയാണ അതിര്‍ത്തിയായ സിംഗുവില്‍ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ആവിശ്യവുമായി രംഗത്തെത്തിയ ആള്‍ക്കൂട്ടം കര്‍ഷകരെ ആക്രമിച്ചു. സമരം ചെയ്...

ദില്ലി:  ദില്ലി ഹരിയാണ അതിര്‍ത്തിയായ സിംഗുവില്‍ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ആവിശ്യവുമായി രംഗത്തെത്തിയ ആള്‍ക്കൂട്ടം
കര്‍ഷകരെ ആക്രമിച്ചു. സമരം ചെയ്ത് വരുന്ന കര്‍ഷകരുടെ ടെന്റുകള്‍ നാട്ടകാരെന്ന് പറയപ്പെടുന്ന ഒരു സംഘം പൊളിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി സമരം നടത്തിവരുന്ന കര്‍ഷകര്‍ പിരിഞ്ഞപോകണം എന്നാവിശ്യപ്പെട്ടാണ് നാട്ടുകാരെന്ന് പറയപ്പെടുന്ന ഒരു വലിയസംഘമാണ് രംഗത്തെത്തിയത്.

sameeksha-malabarinews

കര്‍ഷകര്‍ ദേശീയപതാകയെ അപമാനിച്ചെന്നും, അവര്‍ തീവ്രവാദികളാണെന്നും പറഞ്ഞാണ് ആക്രമണം. സമരപന്തലില്‍ കയറിയ ഇവരും സമരക്കാരും തമ്മില്‍ പരസ്പരം കല്ലെറിഞ്ഞു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങള്‍ക്കുനേരെയും തിരിഞ്ഞു.

ഇവര്‍ പോലീസിനെ അനുകൂലിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും പിടിക്കുകയും മുദ്രാവാക്യങ്ങളും ഉയര്‍ത്തി.

ആദ്യഘട്ടത്തില്‍ പോലീസ് സംയമനം പാലിച്ചെങ്ങിലും പിന്നീട് സംഘര്‍ഷംതുടര്‍ന്നതോടെ ടിയര്‍ഗ്യാസ് ഉപയോഗിക്കുയും, ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!