Section

malabari-logo-mobile

സിംഗുവില്‍ തങ്ങളെ ആക്രമിച്ചത് ബിജെപിയുടെ ആളുകളെന്ന് കര്‍ഷകര്‍; നടന്നത് ആസൂത്രിത ആക്രമണമെന്ന് ആക്ഷേപം

HIGHLIGHTS : ദില്ലി : സിംഗുവിലെ കര്‍ഷകരെ ആക്രമിച്ചതിന് പിന്നില്‍ നാട്ടുകാരെന്ന മുഖമൂടി അണിഞ്ഞ ബിജെപിയുടെ പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്നവരുമാണെന്ന് സമരസമിതി ...

ദില്ലി : സിംഗുവിലെ കര്‍ഷകരെ ആക്രമിച്ചതിന് പിന്നില്‍ നാട്ടുകാരെന്ന മുഖമൂടി അണിഞ്ഞ ബിജെപിയുടെ പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്നവരുമാണെന്ന് സമരസമിതി നേതാക്കള്‍.കേന്ദ്രസര്‍ക്കാരിന്റെ അനുയായികളാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഇവിടെ സമരം ചെയ്തുവരുന്ന കിസാന്‍മസ്ദൂര്‍ സംഘര്‍ഷസമതിയുടെ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ച് മുന്‍പാണ് നാട്ടുകാരെന്ന പേരില്‍ ഒരു വലിയ ആള്‍ക്കൂട്ടം സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിച്ചത്. ദേശീയപതാകയെ അപമാനിച്ചെന്നും കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആക്ഷേപിച്ചുമാണ് ഇവര്‍ ആക്രമണം നടത്തിയത്. ദില്ലി പോലീസിനെ അനുകൂലിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തിയിരുന്നു. പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

sameeksha-malabarinews

സിംഗു അതിര്‍ത്തിയില്‍ വ്യാപകഅക്രമമാണ് അരങ്ങേറിയത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ടെന്റുകള്‍ പൊളിച്ചുനീക്കാനും കല്ലെറിയാനും മുതിര്‍ന്നു. പിന്നീട് പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ പോലീസ് നിയന്ത്രണം ഏറ്റെടുത്തിടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!