Section

malabari-logo-mobile

പത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്വെയര്‍ പ്രസിദ്ധപ്പെടുത്തി

HIGHLIGHTS : 10th Class IT The demo software for the exam has been published

തിരുവനന്തപുരം:ഈ വര്‍ഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്വെയര്‍ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂര്‍ണ പോര്‍ട്ടലിലെ ലോഗിനില്‍ സോഫ്റ്റ്വെയറും യൂസര്‍ഗൈഡും നിര്‍ദ്ദേശങ്ങളും ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂര്‍ണയില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഐ.ടി. പ്രായോഗിക പരീക്ഷയില്‍ നാല് മേഖലകളില്‍ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകള്‍ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലകളില്‍ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളില്‍ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്‌കോര്‍ വീതം 40 സ്‌കോറാണ് ലഭിക്കുക.
ഡിസൈനിംഗിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതണ്‍ ഗ്രാഫിക്സ്, ചലന ചിത്രങ്ങള്‍ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്. കേള്‍വി പരിമിതിയുള്ള കുട്ടികളുടെ ഐ.ടി. പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് പരിശീലിക്കാന്‍ കഴിയും.

sameeksha-malabarinews

ഫെബ്രുവരി രണ്ടാംവാരം ഐ.ടി. പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!