തമിഴ് സിനിമ ബെറ്റര്‍ റ്റുമാറോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സാമൂഹിക സന്ദേശം നല്‍കുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൈകളിലൂടെ പ്രകാശനം ചെയ്തു സംവിധായകന്‍ ഷാര്‍വിയും മാനവും വീണ്ടും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു.

125 + അവാര്‍ഡുകളും അഭിനന്ദനങ്ങളും നേടിയ തങ്ങളുടെ ആദ്യ നിരൂപക പ്രശംസ നേടിയ ചിത്രമായ ഡു ഓവറിന് ശേഷം പുതിയ ചിത്രവുമായി വീണ്ടും ഒന്നിക്കുന്നു. ഷാര്‍വിയുടെ സംവിധാനത്തില്‍ പ്രേരണ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ജി വെട്രിവേല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു, ഈശ്വരമൂര്‍ത്തി കുമാര്‍ എഡിറ്റിംഗും കുമാരസാമി പ്രഭാകരന്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു ശരവണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗൗരി ഗോപന്‍ നായികയായി അഭിനയിക്കുന്നു, ബോയ്‌സ് രാജന്‍, ജഗദീഷ് ധര്‍മ്മരാജ്, ശൈലേന്ദ്ര ശുക്ല, ആര്‍ജി. വെങ്കിടേഷ്, ശരവണന്‍, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നടന്നു, ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

 

Share news
error: Content is protected !!
Scroll to Top