തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

ആലപ്പുഴ :കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന്‍ അരവിന്ദ് (28) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top