സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു.
കോട്ടയം നട്ടാശേരിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞു. പൊലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥരെ മുദ്രാവാക്യം വിളിയുമായാണ് പ്രതിഷേധകര്‍ തടഞ്ഞത്. നഗരസഭ കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞത്. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. കോട്ടയം സംക്രാന്തി കുഴിയാലിപ്പടിയിലും വീണ്ടും കല്ലിടാന്‍ ഉദ്യോഗസ്ഥരുടെ നീക്കം. പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കളക്ടറേറ്റില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത 75 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുകയാണ്.
പദ്ധതിക്കെതിരെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങി.




