സില്‍വര്‍ലൈന്‍: പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്ക് നേരെ കയ്യേറ്റം

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിമാരെ കയ്യേറ്റം ചെയ്തു. മാര്‍ച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പോലീസ് പിടിച്ചുതള്ളി. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.

പാര്‍ലമെന്റ് വളപ്പില്‍ സില്‍വര്‍ലൈനിനെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാര്‍. പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു.
സുരക്ഷാ കാരണങ്ങള്‍ കാരണം മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെ എംപിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

എംപിമാരെ പാര്‍ലമെന്റ് വളപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് എം പി ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top