കളിയാക്കിയതില്‍ പ്രകോപിതനായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബാക്രമണം

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് യുവാവ് ബോംബെറിഞ്ഞത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങിയ നിഖിലിനെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കളിയാക്കി. ഇതില്‍ പ്രകോപിതനായ നിഖില്‍ കുട്ടികളുമായി വാക്കു തര്‍ക്കത്തിലാവുകയും കയ്യാങ്കളിയുണ്ടാവുകയും ചെയ്തു. പിന്നീട് ഇവിടെ നിന്ന് മടങ്ങിയ നിഖില്‍ ബൈക്കില്‍ തിരിച്ചെത്തുകയും പെട്രോള്‍ ബോംബ് വിദ്യാര്‍ഥികള്‍ക്ക് നേരെയെറിയുകയുമായിരുന്നു.

പെട്രോള്‍ ബോംബെറിഞ്ഞശേഷം മുങ്ങിയ നിഖിലിനായി പൊലീസ് തെരച്ചില്‍ തുടങ്ങി.

Share news
error: Content is protected !!
Scroll to Top