
സിൽവർ ലൈൻ പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി പുളിയനത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി റീത്ത് വച്ചു. രാത്രിയിലാണ് 6 സർവേ കല്ലുകൾ പിഴുത് മാറ്റിയിരിക്കുന്നത്. ഇന്നലെ ത്രിവേണി കവലയിൽ പാടശേഖരത്തിൽ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച കല്ലുകളാണ് പിഴുതു മാറ്റിയത്. ഇന്നലെ കല്ലുകൾ സ്ഥാപിച്ചതിനെതിരെ വലിയ പ്രതിഷേധം കെ റെയിൽ വിരുദ്ധ സമരസമിതി നേതൃത്വത്തിൽ നടന്നിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികൾ മുന്നോട്ടു കൊണ്ടുപോയത്.
ഇന്ന് തന്നെ കല്ലുകൾ വീണ്ടും സ്ഥാപിക്കും എന്നാണ് സൂചന. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കും.
ജനങ്ങളുടെ സ്വാഭാവിക പ്രതികരണം ആണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് കുറിച്ച് പ്രതിഷേധ നടപടിക്ക് പിന്തുണയുമായി റോജി എം ജോൺ എംഎൽഎ രംഗത്തെത്തി.




