Section

malabari-logo-mobile

പുതിയ പാർലമെൻറ് മന്ദിരത്തിന് അധികം വേണ്ടത് 282 കോടി

HIGHLIGHTS : The new parliament building needs an additional Rs 282 crore

കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായി പുതിയ പാർലമെൻറ് മന്ദിരത്തിന് 282 കോടി രൂപ അധികമായി വേണ്ടിവരും എന്ന് മാധ്യമ റിപ്പോർട്ട്. പദ്ധതിക്ക് നേരത്തെ ബജറ്റിൽ കണക്ക് കൂട്ടിയിരുന്നത് 977 കോടി രൂപയായിരുന്നു. ബജറ്റിട്ടതിനേക്കാൾ 29 ശതമാനം കൂടുതൽ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ കണക്ക് പ്രകാരം 1259 കോടി രൂപ ചെലവ് വരും.

2020 ഡിസംബറിലായിരുന്നു ശിലാസ്ഥാപന ചടങ്ങ് . നിർമ്മാണം ഏറ്റെടുത്ത ടാറ്റാ പ്രൊജക്ട് പദ്ധതിയുടെ 40 ശതമാനം പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഒന്നും ബാധിക്കാത്ത വിധത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. 13 ഏക്കറിലായി സ്ഥിതി ചെയ്യുന്ന നാലു നില മന്ദിരത്തിന്റെ നിർമ്മാണം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുൻപ് പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. സമയപരിധി മൂലം ഒക്ടോബറിലേക്ക് നീട്ടി.

sameeksha-malabarinews

20000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് സെൻട്രൽ വിസ്ത. 10 മന്ദിരം അതിൽ 51 കേന്ദ്ര സർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെൻസറുകളും ലാൻഡ്സ്കേപ്പ് ലോൺസും എല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിലെ പാർലമെൻറ് മന്ദിരത്തിന് ഏകദേശം സാമ്യമുള്ളതാണ് പുതിയ മന്ദിരം. ഉയരവും തുല്യമാണ്. കെട്ടിടത്തിലെ ലോക്സഭ ചേമ്പറിൽ 888 അംഗങ്ങൾക്ക് എടുക്കാനാകും സംയുക്ത സമ്മേളനം ചെയ്യുമ്പോൾ 1224 അംഗങ്ങളെയും ഉൾക്കൊള്ളും കൊള്ളാം രാജ്യസഭ ചേംബർ 384 അംഗങ്ങളെ ഉൾക്കൊള്ളും. ഓരോ എം പിക്കും പ്രത്യേകം ഓഫീസുകൾ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ എംപി ലോഞ്ച് ലൈബ്രറി കമ്മിറ്റി റൂമുകൾ ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തിൽ ഉണ്ടായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!