Section

malabari-logo-mobile

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻറെ ടാബ്ലോ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

HIGHLIGHTS : Chief Minister's letter to the Prime Minister requesting the inclusion of the Kerala Tablo

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽനിന്നുള്ള നിശ്ചലദൃശ്യം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൻറെ ടാബ്ലോ ഉൾപ്പെടുത്താതെരുന്ന കേന്ദ്രസർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കാലികപ്രസക്തവും സാമൂഹ്യ പ്രാധാന്യമുള്ള പ്രമേയമാണ് കേരളത്തിലെ ടാബ്ലോ അവതരിപ്പിക്കുന്നത്.

കേരളം മാത്രമല്ല രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവ് തത്വചിന്തകനായ ശ്രീനാരായണ ഗുരുവിൻറെ സന്ദേശങ്ങൾ സൂചിപ്പിക്കുന്ന അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതി ചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയ വാദങ്ങൾക്കും എതിരെ അദ്ദേഹം പകർന്നു മാനവികതയുടെയും സാഹോദര്യത്തിനും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താൻ ഉള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്.

sameeksha-malabarinews

വിഷയത്തിൽ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!