ഭർത്താവിൻറെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്തു കൊന്ന ഭാര്യ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് വധിക്കപ്പെട്ടത്.

ചിറ്റൂർ ജില്ലയിൽ റെനിഗുണ്ട ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഭർത്താവിൻറെ അറുത്തെടുത്ത തല പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് കൈയിൽ തൂക്കി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. ഭാര്യ വസുന്ധരയെ അറസ്റ്റ് ചെയ്തു.

ശേഷം പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് രവിചന്ദ്രന്റെ ശരീരം കണ്ടെത്തി. രവിചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top