സില്‍വര്‍ ലൈന്‍;കോഴിക്കോട്ടും കോട്ടയത്തും പ്രതിഷേധം

കോഴിക്കോട്: സില്‍വര്‍ലൈനിനെതിരെ കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും പ്രതിഷേധവും മായി നാട്ടുകാര്‍ രംഗത്ത്.

കോഴിക്കോട് കല്ലായില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സില്‍വര്‍ ലൈന്‍ സര്‍വേക്കായി ഉദ്യോഗസ്ഥരെത്തിയത്. ഇവിടെ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയിരുന്നു.സില്‍വര്‍ ലൈന്‍പദ്ധതിയില്‍ ഭൂഗര്‍ഭ പാത കടന്നുപോകുന്ന പ്രദേശമാണ് ഇവിടം.

മലപ്പുറം തിരുന്നാവായയിലെ സൗത്ത് പല്ലാറില്‍ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.

Share news
error: Content is protected !!
Scroll to Top