തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി(26) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഗച്ചിബൗലിയില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ഹോളി ആഘോഷിച്ച ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വഴിയാത്രക്കാരിയായ യുവതിക്ക് മുകളിലേക്കാണ് ഇവര്‍ സഞ്ചരിച്ചകാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. മൂന്ന് പേരെയും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കലും ഗാത്രിയും വഴിയാത്രക്കാരിയായ 38 കാരിയും മരിച്ചു.

ഡോളി ഡിക്രൂസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ഗായത്രി പ്രശസ്തയായത്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റിയായതോടെയാണ് ഗായത്രി വെബ് സീരീസായ മാഡം സാര്‍ മാഡം ആന്‍തേയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top