Section

malabari-logo-mobile

ആസിഫലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല; ശിവസേന

HIGHLIGHTS : തൃശ്ശൂര്‍ : സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥനികളെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച ആസിഫലിയുടെ സിനിമകള്‍ തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാന്...

Shiv-Sena-asks-to-ban-Asif-Ali-films-in-Thrissurതൃശ്ശൂര്‍ : സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥനികളെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച ആസിഫലിയുടെ സിനിമകള്‍ തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചു. ഹായ് അയാം ടോണി എന്ന ചിത്രത്തിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് ഷോര്‍ട്ട് ഫിലിം നടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച ആസിഫലി ഫാന്‍സിന്റെ നടപടി ഗുണ്ടായിസമാണെന്ന് ആരോപിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ നഗരത്തില്‍ ഫ്‌ളക്‌സുകളുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സ്‌പോര്‍ട്ട് ആസിഫലി എന്ന ഹാഷ് ടാഗും ശിവസേനയുടെ പ്രഖ്യാപനത്തിന് ശേഷം ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ശിവസേനയുടെ നടപടി കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ആസിഫലി സപ്പോര്‍ട്ടേഴ്‌സിന്റെ നിലപാട്.

sameeksha-malabarinews

തിരുവനന്തപുരം കനകകുന്ന് വെച്ചാണ് ഷോര്‍ട്ട് ഫിലിം നടിയായ സീനയെയും, സുഹൃത്ത് സനയെയും ആക്രമിച്ചതായി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. ഹായ് അയാം ടോണി എന്ന സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് മര്‍ദ്ദിച്ചു എന്നാണ് പരാതി. അതേസമയം ആസിഫലിഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ചതാണ് പ്രശ്‌നത്തിന് കാരണം എന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!