നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട

gold_1598313fകൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. രാവിലെ 8.15 ന് നെടുമ്പാശ്ശേരിയിലെത്തിയ കോലാലംമ്പൂര്‍ കൊച്ചി എയര്‍ ഏഷ്യ വിമാനത്താവളത്തില്‍ നിന്നാണ് 3 കോടിയോളം വിലമതിക്കുന്ന 11 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഗുകളിലും, പാന്റിന്റെ പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്.

മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക സ്വദേശികളായ 4 പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

Share news
error: Content is protected !!
Scroll to Top