പാര്‍ലമെന്റ് സംരക്ഷിക്കാന്‍ ഇനി കുരങ്ങന്‍ കമാന്റോസും

langur-monkey_2992408bദില്ലി : ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ വാനരശല്ല്യം ഒഴിവാക്കാന്‍ വിചിത്രമായൊരു വഴിയുമായി ദില്ലി മുന്‍സിപ്പാലിറ്റി. വാനരന്‍മാരെ പേടിപ്പിക്കാന്‍ ആള്‍കുരങ്ങുകളെ ഇറക്കിയാണ് ഇത്തവണ ദില്ലി മുന്‍സിപ്പാലിറ്റി തന്ത്രം മെനയുന്നത്. എന്നാല്‍ ഒറിജിനല്‍ ആള്‍കുരങ്ങിനെ കിട്ടാത്തതിനാലാകണം മനുഷ്യരെ തന്നെ കുരങ്ങുകളുടെ വേഷം കെട്ടിച്ച് പാര്‍ലമെന്റ് കാക്കാന്‍ അധികൃതര്‍ ഇറക്കിയിരിക്കുന്നത്.

40 പേരെയാണ് പ്രതേ്യക പരിശീലനം നല്‍കി പാര്‍ലമെന്റില്‍ നിയമിച്ചിരിക്കുന്നത്. പാര്‍ലമെന്ററി മന്ത്രി വെങ്കയ്യ നായിഡുവാണ് സഭയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുരങ്ങന്‍മാരെ പേടിപ്പിക്കാനായി ഇവരുടെ കയ്യില്‍ റബ്ബര്‍ ബുള്ളറ്റുകളും നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്റ് അങ്കണത്തില്‍ കുരങ്ങു ശല്ല്യത്തിന് പുറമെ പട്ടി ശല്ല്യവും രൂക്ഷമായിരിക്കുകയാണ്. ഇനി പട്ടിയെ തുരത്താന്‍ ആരെയാണാവോ വേഷം കെട്ടിക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മ അനുവദിക്കുന്ന നമ്മുടെ രാജ്യത്ത് ജീവിക്കാനായി ഏത് വേഷവും കെട്ടാന്‍ ജനങ്ങള്‍ ഉള്ളപ്പോള്‍ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ഏത് ആശയവും നടപ്പിലാക്കാമല്ലോ.

Share news
error: Content is protected !!
Scroll to Top