പരപ്പനങ്ങാടിയില്‍ ബസ്സപകടം;നാല്പതോളം പേര്‍ക്ക് പരിക്ക്

parappanangdi,bus accident copyപരപ്പനങ്ങാടി : ചെട്ടിപ്പടി കോയം കുളം മുടുവിങ്ങലില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നാലപതോളം പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 5 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന അനുഗ്രഹ ബസ്സും തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അല്‍ കസ്‌ക്ക ബസ്സുമാണ് കൂട്ടിയിടിച്ചത്. ശക്തമായ മഴില്‍ റോഡില്‍ രൂപം കൊണ്ട വലിയ കുഴിയാണ് അപകടത്തിന് കാരണമായത്. കുഴി ഒഴിവാക്കാനായി വെട്ടിച്ച ബസ്സ് എതിരെ വന്ന അനുഗ്രഹ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടടുത്ത വൈദ്യുത പോസ്റ്റും ഇടിച്ചു തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കൊയ്‌ലാണ്ടി സ്വദേശി അമ്പാലി നാരായണനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.bus accident copy

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഉള്ളവര്‍: വെളിമുക്ക് സ്വദേശി കെ പ്രേമ(45), വിനീഷ്(26) രാമനാട്ടുകര, റീന(30)താനൂര്‍, അഷറഫ്(50) ആനങ്ങാടി, മീര(17) ഒഴൂര്‍, കെ പി ഷാജന്‍(40)കോഴിക്കോട്.

മറ്റ് സ്വകാര്യാശുപത്രിയിലുള്ളവര്‍: സെയ്‌നുദ്ദീന്‍,സുരേഷ്(32), ഷാനിഷ്(28),വിഷ്ണു(42),നിഷ(19)ചേളാരി, ബീന(36),ഷഹമ(19)

Share news
error: Content is protected !!
Scroll to Top