ഇന്നലെ രാത്രിയില്‍ ഒരു മണിക്കൂറിലധികം ഫെയസ്ബുക്ക് പേജ് തുറക്കാന്‍ കഴിയാതിരുന്നതിന് കാരണം സാങ്കേതിക തകരാറോ, അതോ ഹാക്കര്‍മാരോ? വെള്ളിയാഴ്ച രാത്രി 9.10 മുതല്‍ 10.30 വരെ ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. പലയിടങ്ങളിലും പൂര്‍ണ്ണമായും, ചിലയിടങ്ങളില്‍ ഭാഗികമായും ഈ സമയത്ത് ഈ സൈറ്റ് നിശ്ചലമായി. അതിന്റെ കാരണം എന്താണെന്ന് ഔദേ്യാഗിക സ്ഥിരീകരണം വന്നിട്ടില്ല.’something went wrong’ എന്ന സന്ദേശമാണ് ലോഗ് ചെയ്യുന്നവര്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഔദേ്യാഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ഇസ്രായേലിന്റെ നിരവധി ഔദേ്യാഗിക സൈറ്റുകള്‍ തങ്ങള്‍ തകര്‍ത്തതായി ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസ് ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് ഉടമസ്ഥതയുടെ ജൂത ബന്ധമാണ് ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാക്കര്‍മാരാണോ ഫെയ്‌സ് ബുക്കില്‍ കൈവെച്ചതെന്ന സംശയത്തിനിട നല്‍കിയിട്ടുള്ളത്.




